അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറുന്നു

Glint desk
Mon, 06-07-2020 12:38:36 PM ;

സംഘര്‍ഷം നിലനിന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇരുസേനാ വിഭാഗങ്ങളും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ പിന്‍വാങ്ങാന്‍ തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം സൈന്യം അതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

ഗല്‍വാന്‍ താഴ് വര, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര എന്നീ പട്രോളിങ് പോയന്റുകളില്‍ നിന്ന് സേന ഒന്നര കിലോമീറ്ററോളം പിന്മാറി. ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കമാന്‍ഡര്‍ തലത്തില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് സേനാ പിന്മാറ്റമെന്നാണ് സൂചന. ഈ പോയന്റുകളിലെ താല്‍ക്കാലിക നിര്‍മ്മാണങ്ങളും പൊളിച്ചു നീക്കിയതായാണ് വിവരം. എന്നാല്‍ ഇത് ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരു രാജ്യങ്ങളുടേയും സൈനികര്‍ ബഫര്‍ സോണ്‍ ഉണ്ടാക്കിയിട്ടുണ്ട്.

 

Tags: