അമേരിക്കയില്‍ നിന്ന് പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള നീക്കവുമായി ഇന്ത്യ

Glint desk
Mon, 06-07-2020 05:07:46 PM ;

അമേരിക്കയില്‍ നിന്ന് വ്യോമാക്രമണ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാനുള്ള പദ്ധതിയുമായി ഇന്ത്യ. മീഡിയം ആള്‍ട്ടിറ്റിയൂഡ് ലോങ് എന്‍ഡുറന്‍സ് പ്രെഡേറ്റര്‍ ബി ഡ്രോണുകള്‍ വാങ്ങാനുള്ള താല്‍പ്പര്യം അമേരിക്കയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സൈന്യം നിലവില്‍ ഈ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. നിലവില്‍ ഇന്ത്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത് ഇസ്രായേല്‍ നിര്‍മിത ഹെറോണ്‍ ഡ്രോണുകളാണ്. സംഘര്‍ഷമുണ്ടായ ലഡാക്കില്‍ ഇവ ഉപയോഗിച്ചാണ് സൈന്യം ചൈനീസ് നീക്കങ്ങള്‍ മനസിലാക്കുന്നത്.

ഉയരത്തില്‍ പറന്ന് നിരീക്ഷണം നടത്താനും നിര്‍ദിഷ്ട ലക്ഷ്യം മിസൈല്‍ ഉപയോഗിച്ചോ ലേസര്‍ ഗൈഡഡ് ബോംബ് ഉപയോഗിച്ചോ തകര്‍ക്കാനുള്ള ശേഷി ഈ ഡ്രോണുകള്‍ക്കുണ്ട്. തദ്ദേശീയമായി സമാനമായ ഡ്രോണ്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ട് പോകുന്നുണ്ട്. നോയിഡ ആസ്ഥാനമായ സ്വകാര്യ കമ്പനി ഇത്തരത്തിലൊന്ന് വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വഡാക്കിലെ പര്‍വ്വത മേഖലകളില്‍ നടത്തിയ പരീക്ഷണ പറക്കലുകളില്‍ ടിബറ്റന്‍ പീഠഭൂമിയില്‍ നിന്നുള്ള അതിശക്തമായ കാറ്റില്‍ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു എന്ന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.

Tags: