രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 7ലക്ഷം കടന്നു

Glint desk
Tue, 07-07-2020 10:49:42 AM ;

രാജ്യത്തെ കൊറോണബാധിതരുടെ എണ്ണം 7 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 467 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 7,19,665 ആയി. ഇതില്‍ 2,59,557 എണ്ണം സജീവ കേസുകളാണ്. 4,39,948 പേര്‍ രോഗമുക്തി നേടി. 20,160 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ ഇതുവരെ 2,11,987 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 9026 പേര്‍ മരിച്ചു. 87,699 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 1,15,262 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 

തമിഴ്‌നാടും ഡല്‍ഹിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 1,14,978 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 66,571 പേര്‍ രോഗമുക്തി നേടി. 48,836 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. തമിഴ്‌നാട്ടില്‍ ഇതുവരെ 1,571 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഡല്‍ഹിയില്‍ 1,00,823 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 72,088 പേര്‍ രോഗമുക്തി നേടി. 25,620 സജീവ കേസുകളുണ്ട്. 3,115 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Tags: