രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നു, 24 മണിക്കൂറിനിടെ 24,879 പുതിയ രോഗികള്‍

Glint desk
Thu, 09-07-2020 10:55:31 AM ;

രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേരിലാണ് പുതുതായി കൊവിഡ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,67,296 ആയി. നിലവില്‍ 2,69,789 പേരാണ് ചികില്‍സയിലുള്ളത്. 4,76,978 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 487 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.ഇതോടെ രാജ്യത്ത് കൊറോണബാധിച്ച് മരിച്ചവരുടെ എണ്ണം 21,129 ആയി. രാജ്യത്ത് ആകെ 1,07,40,832 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം ആളുകളില്‍ കൊറോണ ബാധിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 2,23,724 ആളുകളിലാണ് ഇതുവരെ കൊറോണ ബാധിച്ചത്. 1,23,192 പേര്‍ രോഗമുക്തി നേടി. 9,448 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മുംബൈ, പൂനെ, താനെ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ആളുകളില്‍ രോഗം ബാധിച്ചത്. 

തമിഴ്‌നാട്ടില്‍ ഇതുവരെ 1,22,350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 74,167 പേര്‍ രോഗമുക്തി നേടി. 1,700 ആളുകള്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 

ഡല്‍ഹിയില്‍ 1,04,864 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 78,199 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,213 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Tags: