89 ആപ്പുകള്‍ നിരോധിച്ച് കരസേന; ഫോണില്‍ നിന്ന് നീക്കാന്‍ നിര്‍ദേശം

Glint desk
Thu, 09-07-2020 12:06:35 PM ;

കരസേന 89 ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പബ്ജി, ട്രൂകോളര്‍, സ്‌നാപ്പ് ചാറ്റ്, സൂം, റെഡ്ഡിറ്റ് തുടങ്ങിയവ മൊബൈലുകളില്‍ നിന്ന് നീക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. സോങ്‌സ്.പികെ, വി ചാറ്റ്, ഹൈക്ക്, ലൈക്കീ, ഷെയര്‍ ഇറ്റ്, ടിന്‍ഡര്‍ തുടങ്ങിയവയും ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. 

ആപ്പുകള്‍ വഴി ഫോണിലെ വിവരങ്ങള്‍ ചോരുന്നു എന്നതാണ് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡീ ആക്ടിവേറ്റ് ചെയ്താല്‍ മാത്രം പോരാ നിലവിലുള്ള അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യണമെന്നും ഉത്തരവിലുണ്ട്. ജൂലൈ 15 ന് ശേഷം ആരെങ്കിലും ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കുന്നുണ്ട്. 

നേരത്തെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

Tags: