രാജ്യത്ത് 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് കൊവിഡ്, മരണം 475

Glint desk
Fri, 10-07-2020 10:41:58 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 26,506 പേര്‍ക്ക്. 475 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. ഇതില്‍ 2,76,685 സജീവ കേസുകളാണുള്ളത്. രാജ്യത്ത് കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,604 ആയി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 2,30,599 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9,667 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 93,673 പേര്‍ ചികില്‍സയിലുണ്ട്. 1,27,259 പേരാണ് രോഗമുക്തി നേടിയത്. 

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാടും ഡല്‍ഹിയുമാണ് മഹാരാഷ്ട്രക്ക് പിന്നിലുള്ളത്. തമിഴ്‌നാട്ടില്‍ 1,26,581 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 46,655 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 1,765 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. 78,161 പേര്‍ രോഗമുക്തി നേടി. 

1,07,051 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 21,567 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 3,258 പേര്‍ ഇതിനോടകം മരിച്ചു. 82,226 പേര്‍ രോഗമുക്തി നേടി.

Tags: