രാജ്യത്ത് കൊവിഡ്‌വ്യാപനം പ്രതിരോധിക്കുന്നതില്‍ പുരോഗതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Glint desk
Fri, 10-07-2020 04:56:51 PM ;

രാജ്യത്ത് കൊറോണ രോഗവ്യാപനം പ്രതിരോധിക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നിരക്ക് 63 ശതമാനമാണെന്നും മരണനിരക്ക് 2.72 ശതമാനം മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് സാഹചര്യം മെച്ചപ്പെടുന്നതായി കേന്ദ്രമന്ത്രി അവകാശപ്പെട്ടത്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ സര്‍ക്കാരിന് വലിയ ആശങ്ക ഇല്ലെന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെയാണ് മന്ത്രിയുടെ പ്രസ്താവന. ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യാ നിരക്കുമായി ചേര്‍ത്തുവെച്ചു വേണം ഈ സാഹചര്യത്തെ കാണാനെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായി ഏതാനും ചില സ്ഥലങ്ങളില്‍ കൂടിയ രോഗവ്യാപനം ഉണ്ടെങ്കിലും അത് സമൂഹവ്യാപനത്തിന്റെ ഘട്ടം എത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദിനംപ്രതി 2.7 ലക്ഷം പരിശോധനകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.  

Tags: