രാജ്യത്ത് 24 മണിക്കൂറിനിടെ 34,884 കൊവിഡ് ബാധിതര്‍, 671 മരണം

Glint desk
Sat, 18-07-2020 10:15:59 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പുതിയ രോഗികള്‍. 671 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,38,716 ആയി. ഇതില്‍ 3,58,692 എണ്ണം സജീവ കേസുകളാണ്. 6,53,751 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 26,273 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ കൊവിഡ്ബാധിതരുടെ എണ്ണം 2,92,589 ആയി. 1,20,780 സജീവ കേസുകളാണുള്ളത്. 11,452 പേര്‍ മരിച്ചു. 1,60,357 പേര്‍ ഇതുവരെ രോഗമുക്തി നേടി.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 1,60,907 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 47,785 സജീവ കേസുകളാണുള്ളത്. 2,315 പേര്‍ മരിച്ചു. 1,10,807 പേര്‍ രോഗമുക്തി നേടി.

ഡല്‍ഹിയില്‍ 1,20,107 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 17,235 സജീവ കേസുകളാണുള്ളത്. 3,571 പേര്‍ മരിച്ചു. 99,301 പേര്‍ രോഗമുക്തി നേടി.

Tags: