രാജ്യത്തെ കൊവിഡ്ബാധിതരുടെ എണ്ണം 11ലക്ഷം കടന്നു, ഒറ്റ ദിവസം നാല്‍പ്പതിനായിരത്തിലധികം രോഗികള്‍

Glint desk
Mon, 20-07-2020 10:17:43 AM ;

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 11,18,043 ആയി. 681 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. നിലവില്‍ 3,90,459 സജീവ കേസുകളാണുള്ളത്. 7,00,087 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 27,497 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ജൂലൈ 19 വരെയുള്ള കണക്കുകള്‍ പ്രകാരം 1,40,47,908 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,56,039 സാമ്പിളുകളാണ് പരിശോധിച്ചത്. 

ഏറ്റവും കൂടുതല്‍ കൊവിഡ്ബാധിതരുള്ള മാഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 3,10,455 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,29,032 സജീവ കേസുകളാണുള്ളത്. 11,854 പേര്‍ മരിച്ചു. 1,69,569 പേര്‍ രോഗമുക്തി നേടി. 

തമിഴ്‌നാടും ഡല്‍ഹിയുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്ക് തൊട്ടുപിന്നില്‍. 1,70,693 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 50,297 സജീവ കേസുകളാണുള്ളത്. 2,481 പേര്‍ മരിച്ചു. 1,17,915 പേര്‍ രോഗമുക്തി നേടി. 

ഡല്‍ഹിയില്‍ ഇതുവരെ 1,22,793 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 16,031 സജീവ കേസുകളാണുള്ളത്. 3,628 പേര്‍ മരിച്ചു. 1,03,134 പേര്‍ രോഗമുക്തി നേടി.

Tags: