വാല്‍വുള്ള എന്‍ 95 മാസ്‌കുകള്‍ രോഗവ്യാപനം തടയില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

Glint desk
Tue, 21-07-2020 10:42:01 AM ;

കൊറോണവൈറസ് പ്രതിരോധത്തിന് ജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍-95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാല്‍വിലൂടെ രോഗാണുക്കള്‍ പുറത്തേക്ക് കടക്കുമെന്നും കേന്ദ്രം. സാധാരണ തുണി മാസ്‌ക് ഉപയോഗിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന നിര്‍ദേശം.

പൊതുജനങ്ങള്‍ എന്‍ 95 മാസ്‌കുകള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്‍ 95 മാസ്‌കുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഉള്ളതാണെന്നും അതിനാല്‍ പൊതുജനങ്ങള്‍ വീടുകളിലുണ്ടാക്കുന്ന തുണികൊണ്ടുള്ള മാസ്‌കുകള്‍ ഉപയോഗിക്കാനും നിര്‍ദേശത്തില്‍ പറയുന്നു.

ധരിച്ചിരിക്കുന്ന ആളില്‍ നിന്ന് വൈറസ് പുറത്തേക്ക് പോകുന്നത് തടയാന്‍ എന്‍ 95 മാസ്‌കുകള്‍ സഹായിക്കില്ല. അതുകൊണ്ട് തന്നെ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ക്ക് ഇത്തരം മാസ്‌കുകളുടെ ഉപയോഗം ഗുണകരമല്ലെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: