അംബാലയില്‍ പറന്നറിങ്ങി റഫാല്‍ വിമാനങ്ങള്‍

Glint Desk
Wed, 29-07-2020 03:45:51 PM ;

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണിലിറങ്ങി. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലാണ് അഞ്ച് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ഭദൗരിയ വിമാനങ്ങളെ സ്വീകരിച്ചു. ഗുജറാത്ത് വഴിയാണ് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കടന്നത്.

Tags: