രാജ്യത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ കൊവിഡ് കേസുകള്‍, 775 മരണം

Glint desk
Thu, 30-07-2020 10:43:40 AM ;

രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52,123 പുതിയ കേസുകളാണ് ഒറ്റ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 775 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി. 5,28,242 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 34,968 പേര്‍ ഇതുവരെ മരിച്ചു. 

രോഗമുക്തി നിരക്ക് വര്‍ധിക്കുന്നതാണ് ആശ്വാസകരമായ കാര്യം. ആഗോള ശരാശരിയേക്കാള്‍ മുകളിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 10,20,582 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 64.43 ശതമാനവും കൊവിഡ് 19 പോസിറ്റീവ് ആകുന്ന നിരക്ക് 11.67 ശതമാനവുമാണ്.

Tags: