തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31വരെ നീട്ടി

Glint desk
Thu, 30-07-2020 05:59:51 PM ;

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണായിരിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

75 ശതമാനം ജീവനക്കരോടെ സ്വകാര്യ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാം. പൊതു-സ്വകാര്യ ബസ് സര്‍വീസ്, മെട്രോ, ട്രെയിന്‍ എന്നിവ ഓഗസ്റ്റ് 31 വരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഷോപ്പിങ് മാള്‍, തീയറ്റര്‍, ബാര്‍, ജിം, മ്യൂസിയം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും. അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണ്. അതേസമയം സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. പലചരക്ക് കടകള്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്..

Tags: