രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 55,079 രോഗികള്‍

Glint desk
Fri, 31-07-2020 10:53:51 AM ;

രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 55,079 പേര്‍ക്ക്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,38,871 ആയി. 779 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ ആകെ മരണം 35,747 ആയി. നിലവില്‍ രാജ്യത്ത് 5,45,318 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 10,57,806 ആളുകള്‍ രോഗമുക്തി നേടി. 

ജൂലൈ 30 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,88,32,970 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ജൂലൈ 30ന് മാത്രം 6,42,588 ടെസ്റ്റുകളാണ് രാജ്യത്തെമ്പാടുമായി നടന്നതെന്ന് ഐ.സി.എം.ആര്‍ പറയുന്നു.

Tags: