രാജ്യത്ത് 24 മണിക്കൂറിനിടെ 57,118 കൊവിഡ് കേസുകള്‍, 764 മരണം

Glint desk
Sat, 01-08-2020 10:49:05 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത് 57,118 പേര്‍ക്ക്. 764 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,95,988 ആയി. രോഗബാധയെ തുടര്‍ന്നുള്ള മരണം 36,511 ആയി ഉയര്‍ന്നു. നിലവില്‍ 5,65,103 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. രാജ്യത്തെ മരണനിരക്ക് 2.15 ശതമാനമായി.10,94,374 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 64.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 

ഇന്നലെ മാത്രം 5,25,689 ടെസ്റ്റുകളാണ് രാജ്യത്തെമ്പാടുമായി നടത്തിയത് എന്നാണ് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 1 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 1,93,58,659 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

Tags: