24 മണിക്കൂറിനിടെ രാജ്യത്ത് 54,736 കൊവിഡ് രോഗികള്‍, 853 മരണം

Glint desk
Sun, 02-08-2020 11:12:06 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 54,736 പേര്‍ക്ക്. 853 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 17,50,724 ആയി. രോഗബാധയെ തുടര്‍ന്നുള്ള മരണം 37,364 ആയി. 2.13 ശതമാനമാണ് രോഗത്തെ തുടര്‍ന്നുള്ള രാജ്യത്തെ മരണനിരക്ക്.നിലവില്‍ 5,67,730 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസമാണ്. 11,45,630 പേരാണ് ഇതുവരെ രോഗമുക്തരായത്. 65.44 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Tags: