രാജ്യത്ത് കൊവിഡ് ബാധിതര്‍ 18 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 52,972 പുതിയ രോഗികള്‍

Glint desk
Mon, 03-08-2020 10:47:21 AM ;

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 52,972 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ വൈറസ്ബാധിതരുടെ എണ്ണം 18,03,696 ആയി. 771 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രോഗബാധയെ തുടര്‍ന്നുള്ള മരണം 38,135 ആയി. 2.11 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്.

11,86,203 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗമുക്തരാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണ്. 65.77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 5,79,357 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്.

Tags: