സുശാന്ത് സിങ് രാജ്പുതിന്റെ മരണം; സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ബിഹാര്‍ മുഖ്യമന്ത്രി

Glint desk
Tue, 04-08-2020 01:39:36 PM ;

നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കേസില്‍ ബിഹാര്‍ പോലീസും മുംബൈ പോലീസും അന്വേഷണം നടത്തുന്നതിനിടെയാണ് ബിഹാര്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. 

സുശാന്തിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഇത്. പ്രതിപക്ഷവും ഭരണകക്ഷി അംഗങ്ങളും ഒരുപോലെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 34 വയസ്സായിരുന്നു.

Tags: