ജമ്മു കശ്മീരീല്‍ ഓഗസ്റ്റ് 15-ന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ 4ജി ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കും; കേന്ദ്ര സര്‍ക്കാര്‍

Glint desk
Tue, 11-08-2020 12:25:13 PM ;

ഏറെനാളത്തെ നിയന്ത്രണത്തിന് ശേഷം ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.  ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ജമ്മുവിലെയും കശ്മീരിലെയും ഓരോ ജില്ലകളില്‍ ഓഗസ്റ്റ് 15-ന് ശേഷം 4ജി ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും. സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം. നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപമുള്ള ഒരു പ്രദേശത്തും 4ജി ഇന്റര്‍നെറ്റ് അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കുറവുള്ള പ്രദേശങ്ങളിലാകും ഈ സൗകര്യങ്ങള്‍ ആദ്യം എത്തിക്കുകയെന്നും കേന്ദ്രം പറയുന്നു.

രണ്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാകും തുടര്‍നടപടികള്‍ ഉണ്ടാകുക. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. 

 

 

Tags: