സിനിമ-സീരിയല്‍ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

Glint desk
Sun, 23-08-2020 12:03:48 PM ;

കൊവിഡ് വ്യാപനം കാരണം നിര്‍ത്തിവെച്ച സിനിമകളുടെയും സീരിയലുകളുടെയും മറ്റ് പരിപാടികളുടെയും ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ഷൂട്ടിംഗ് തുടങ്ങാനെന്നും ഷൂട്ടിംഗ് സെറ്റിലും പരിസരത്തും ആള്‍ക്കൂട്ടം ഉണ്ടാവുന്ന അവസ്ഥ പാടില്ലെന്നും കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഷൂട്ടിംഗ് സ്ഥലങ്ങളില്‍ സാനിറ്റൈസേഷന്‍ ഉറപ്പാക്കണം, ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണം, ക്യാമറയ്ക്ക് മുന്‍പില്‍ അഭിനയിയ്ക്കുന്നവര്‍ ഒഴികെ ലൊക്കേഷനിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമായിരിക്കണം, മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍ സ്റ്റൈലിസ്റ്റുകളും പി.പി.ഇ കിറ്റ് ധരിച്ച് വേണം ജോലി ചെയ്യാന്‍. ഷൂട്ടിഗ് ക്രൂ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Tags: