രാജ്യത്ത് 24 മണിക്കൂറിനിടെ 77,266 കൊവിഡ് കേസുകള്‍, ഒറ്റ ദിവസത്തെ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

Glint desk
Fri, 28-08-2020 10:30:49 AM ;

ഇന്ത്യയില്‍ ഒറ്റ ദിവസം സ്ഥിരീകരിച്ചത് 77,266 കോവിഡ് കേസുകള്‍. ലോകത്ത് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടിയ കണക്കാണിത്. കഴിഞ്ഞ ദിവസവും ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലായിരുന്നു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 33.87ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,057 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 61,529 ആയി. 

33,87,501 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,42,023 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്.

Tags: