പേ ടിഎമ്മിനെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

Glint desk
Fri, 18-09-2020 04:37:50 PM ;

പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരിലാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും പേടിഎം ലഭിക്കുന്നുണ്ട്. പ്ലേ സ്‌റ്റോറില്‍ ആപ്പ് നീക്കം ചെയ്യപ്പെട്ടതായി പെടിഎം സ്ഥിരീകരിച്ചിട്ടുണ്ട്. പ്ലേസ്റ്റോറില്‍ നിന്ന് പുതിയതായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനെ ഇപ്പോള്‍ പ്രശ്നങ്ങളുള്ളു. നിലവില്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പേ ടിഎം ആപ്പ് വഴി സാധാരണയിലെന്നപോലെ പണമിടപാടുകള്‍ സാധ്യമാണ്. 

ഓണ്‍ലൈന്‍ കാസിനോ ആപ്ലിക്കേഷനുകള്‍ക്കും മറ്റ് വാതുവെപ്പ് ആപ്ലിക്കേഷനുകള്‍ക്കും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വിലക്കുണ്ട്. പേടിഎം ആപ്പിനുള്ളിലെ ഫാന്റസി സ്പോര്‍ട്സ് എന്ന സേവനമാണ് പ്ലേസ്റ്റോറിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നത്. പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന പേരില്‍ പ്രത്യേക ആപ്ലിക്കേഷനുമുണ്ട്. ഈ ആപ്ലിക്കേഷനും  പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിലും ഫാന്റസി ക്രിക്കറ്റ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണം ഉപയോഗിച്ചുള്ള വാതുവെപ്പും ഇതിലുണ്ടായിരുന്നു. ഈ കാരണത്താലാണ് ഇതിനെ നീക്കം ചെയ്തത്.

Tags: