രാജ്യത്തെ കൊവിഡ് രോഗികള്‍ 53 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 1247 മരണം

Glint desk
Sat, 19-09-2020 11:51:23 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 53,08,015 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1247 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 85,619 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്കില്‍ വര്‍ധനവ് ഉണ്ടാകുന്നു എന്നത് ആശ്വാസം പകരുന്നുണ്ട്. 24 മണിക്കൂറിനിടെ 95,880 പേര്‍ രോഗമുക്തി നേടി. 

10,13,964 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. 42,08,432 പേര്‍ ഇതുവരെ രോഗമുക്തി നേടി. 79.29ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Tags: