രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Glint desk
Wed, 23-09-2020 04:20:51 PM ;

രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. നേരത്തെ ഒക്ടോബര്‍ ഒന്നുവരെ ആയിരുന്നു സഭയുടെ വര്‍ഷകാല സമ്മേളനം നിശ്ചയിച്ചിരുന്നത്. കോവിഡ് 19യുടെ പശ്ചാത്തലത്തിലാണ് സമ്മേളനം വെട്ടിക്കുറച്ചത്.

രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെ ചൊല്ലി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് കെ.കെ. രാഗേഷ്, എളമരം കരീം ഉള്‍പ്പെടെയുള്ള എട്ട് എം.പിമാരെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എട്ട് എം.പിമാരുടെ സസ്പെന്‍ഷനു പിന്നാലെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്‌കരിച്ചു. എന്നാല്‍ ബുധനാഴ്ച തൊഴില്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ ഉള്‍പ്പെടെയുള്ളവ രാജ്യസഭ പാസാക്കി. പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തില്‍ ശബ്ദ വോട്ടോടെ ആയിരുന്നു ഇവ പാസാക്കിയത്.

Tags: