രാജ്യത്ത് കൊവിഡ്ബാധിതരുടെ എണ്ണം 60ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 82,170 പുതിയ രോഗികള്‍

Glint desk
Mon, 28-09-2020 12:03:44 PM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 60,74,703 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,039 മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 95,542 ആയി. നിലവില്‍ രാജ്യത്ത് 9,62,640 സജീവ കേസുകളാണുള്ളത്. 50,16,521 പേര്‍ ഇതിനോടകം രോഗമുക്തി നേടി.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 13 ലക്ഷത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശും തമിഴ്നാടുമാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.

Tags: