ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നു

Glint desk
Mon, 12-10-2020 02:14:40 PM ;

കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച നടി ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖുശ്ബു ബി.ജെ.പിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ സി.ടി. രവിയില്‍നിന്നാണ് അവര്‍ അംഗത്വമെടുത്തത്. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഖുശ്ബു ബി.ജെ.പി പാളയത്തിലെത്തുന്നത്. 

എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി കോണ്‍ഗ്രസ് നടപടി സ്വീകരിച്ചതിന് പിന്നാലെ ഖുശ്ബു പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ അടിച്ചമര്‍ത്തലാണെന്നും, ജനസമ്മതിയില്ലാത്ത ആളുകളാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമായിരുന്നു ഖുശ്ബു സോണിയാഗാന്ധിക്ക് നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കിയത്.

Tags: