രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേര്‍ക്ക് കൂടി കൊവിഡ്, 508 മരണം

Glint desk
Wed, 28-10-2020 11:43:30 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് 19 സ്ഥിരീകരിച്ചത് 43,893 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 79,90,322 ആയി. കൊവിഡ്ബാധയെ തുടര്‍ന്ന് 508 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,20,010 ആയി. നിലവില്‍ 6,10,803 സജീവകേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെക്കാള്‍ 15,054 കേസുകള്‍ കുറവുണ്ട്. 72,59,509 പേര്‍ കോവിഡില്‍നിന്ന് മുക്തി നേടി. 24 മണിക്കൂറിനിടെ 58,439 പേരാണ് രോഗമുക്തി നേടിയത്.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നില്‍.

Tags: