കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

Glint desk
Wed, 28-10-2020 12:05:55 PM ;

മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളില്‍ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. മലങ്കരസഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട് ഹര്‍ജി നല്‍കിയത്. 

കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നു എന്നും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നുവെന്നും അതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Tags: