കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സി.പി.ഐ.എം കേന്ദ്ര നേതൃത്വം

Glint desk
Sat, 31-10-2020 05:37:58 PM ;

ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതില്‍ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സിപിഐഎം കേന്ദ്രനേതൃത്വം. കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ല. ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ നിലപാട് എടുക്കേണ്ടതില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ വരുമാനം കൂടിയത് പോലെയല്ല ബിനീഷിനെതിരായ കേസ്. ഇതില്‍ കോടിയേരി തന്നെ അന്വേഷണം സ്വാഗതം ചെയ്‌തെന്നും യെച്ചൂരി പറഞ്ഞു. മകന്‍ ചെയ്ത തെറ്റിന് കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറയേണ്ടതില്ലെന്ന പൊതുനിലപാടാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളത്. 

തെരഞ്ഞെടുപ്പില്‍ മതേതരപാര്‍ട്ടികളുമായി സിപിഐഎം ധാരണയുണ്ടാക്കും. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തൊപ്പം നില്ക്കാന്‍ സിപിഎം തീരുമാനിച്ചു. അസമില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് വീതം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: