നടി ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

Glint desk
Wed, 18-11-2020 11:32:34 AM ;

നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഖുശ്ബു. ഖുശ്ബുവിനൊപ്പം ഭര്‍ത്താവ് സുന്ദര്‍ സിയും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ആര്‍ക്കും സാരമായി പരുക്കില്ല. കാറിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. 

താന്‍ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും ഖുശ്ബു ട്വീറ്റ് ചെയ്തു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ ഗൂഡല്ലൂരിലേക്കുള്ള യാത്ര തുടരും. വേല്‍ മുരുഗന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.

Tags: