രാജ്യത്ത് 24 മണിക്കൂറിനിടെ 44,489 പേര്‍ക്ക് കൊവിഡ്, 524 മരണം

Glint desk
Thu, 26-11-2020 11:01:38 AM ;

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 92,66,706 ആയി. 524 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,35,223 ആയി. 4,52,344 പേരാണ് രാജ്യത്ത് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. ഇതുവരെ 86,79,138 പേര്‍ രോഗമുക്തി നേടി. 10,90,238 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.

Tags: