രണ്ട് വാക്‌സിനും നിര്‍മ്മിച്ചത് നമ്മുടെ രാജ്യത്ത്, ഓരോ ഭാരതീയനും അഭിമാനിക്കാം; പ്രധാനമന്ത്രി

Glint desk
Sun, 03-01-2021 12:22:36 PM ;

രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ ആശ്വാസമേകിക്കൊണ്ടാണ് രണ്ട് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. അനുമതി നല്‍കിയ രണ്ട് വാക്‌സിനുകളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണെന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സ്വാശ്രയ ഇന്ത്യയെന്ന സ്വപ്നം നിറവേറ്റാനുളള ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന്റെ അഭിനിവേശമാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

നമ്മുടെ കഠിനാധ്വാനികളായ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍. വളരെ പ്രതികൂലമായ സാഹചര്യത്തില്‍ വിശിഷ്ടസേവനം നിര്‍വഹിച്ച ഡോക്ടര്‍മാരോടും, ആരോഗ്യപ്രവര്‍ത്തരോടും, ശാസ്ത്രജ്ഞരോടും, പോലീസ് ഉദ്യോഗസ്ഥരോടും, ശുചീകരണ തൊഴിലാളുകളോടും മറ്റുളള കൊവിഡ് മുന്നണിപ്പോരാളികളോടെല്ലാമുളള കൃതജ്ഞത ഞങ്ങള്‍ വീണ്ടും വീണ്ടും രേഖപ്പെടുത്തുകയാണ്. നിരവധി ജീവനുകള്‍ കാത്തുരക്ഷിച്ച അവരോട് നമ്മള്‍ എല്ലായ്പ്പോഴും കടപ്പെട്ടിരിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Tags: