വാക്‌സിനുകള്‍ സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രാലയം; കൊവാക്‌സിന്‍ ഒരു ഡോസിന് 206 രൂപ

Glint desk
Tue, 12-01-2021 06:54:40 PM ;

രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ കൊവാക്‌സിനും കൊവിഷീല്‍ഡും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം. വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. കൊവാക്‌സിന്‍ ഒരു ഡോസിന് 206 രൂപയായിരിക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആദ്യം വാങ്ങുക ഒരു കോടി ഡോസും ഭാരത് ബയോടെക്കില്‍ നിന്ന് വാങ്ങുന്നത് 55 ലക്ഷം ഡോസുമായിരിക്കും. പതിനാറര ലക്ഷം ഡോസ് കൊവാക്‌സിന്‍ ഭാരത് ബയോടെക്  സൗജന്യമായി നല്‍കും. വാക്‌സീനേഷനായി രണ്ട് ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. 

പരീക്ഷണഘട്ടത്തിലുള്ള നാല് വാക്‌സീനുകളില്‍ പ്രതീക്ഷയുണ്ട്. ഗുണഭോക്താക്കള്‍ക്കോ സംസ്ഥാനങ്ങള്‍ക്കോ കൊവാക്സിനോ കൊവിഷീല്‍ഡോ തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലുമൊരു രാജ്യം ഗുണഭോക്താക്കള്‍ക്ക് വാക്സിന്‍ തിരഞ്ഞെടുക്കാന്‍ സൗകര്യം നല്‍കുന്നില്ലെന്ന് ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സിഡസ് കാഡില, റഷ്യയുടെ സ്പുട്നിക് വി, ബയോളജിക്കല്‍ ഇ, ജനോവ അടക്കമുള്ളവയാണ് പരിഗണിക്കുന്നത്.  സിഡസ് കാഡില, സ്പുട്നിക് വി എന്നിവ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബയോളജിക്കല്‍ ഇ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ജനോവയുടെ ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ നടക്കുകയാണ്.

Tags: