സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി നടന്‍ വിജയ്; മോദി സര്‍ക്കാരിനെതിരെ പരസ്യ നിലപാടോ?

Glint desk
Tue, 06-04-2021 12:46:48 PM ;

തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് നടന്‍ വിജയ് സമ്മതിദാനം ഉപയോഗിക്കാനായി ബൂത്തിലെത്തിയ ചിത്രങ്ങളും വീഡിയോയും  തരംഗമായിക്കൊണ്ടിരിക്കുകയാണ്. സൈക്കിളിലാണ് താരം വോട്ട് ചെയ്യാനായി എത്തിയത്. തമിഴ്‌നാട് തെരഞ്ഞെടുപ്പിലെ പോളിംഗ് ദിനത്തില്‍ തന്നെ വിജയ് സൈക്കിളില്‍ വോട്ടു ചെയ്യാനെത്തിയത് പെട്രോള്‍ ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണെന്നാണ് നീരീക്ഷകരുടെ വിലയിരുത്തല്‍. താരത്തെ കണ്ടതോടെ ആരാധകര്‍ അദ്ദേഹത്തിന്റെ പിന്നാലെ യാത്ര ചെയ്യുവാന്‍ തുടങ്ങി. പോലീസ് എത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. സൈക്കിളില്‍ യാത്ര ചെയ്യുന്ന വിജയ് യുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴ് മണിക്കാണ് തമിഴ്നാട്ടിലെ 80,000 ബൂത്തുകളില്‍ പോളിങ് ആരംഭിച്ചത്. ഒറ്റ ഘട്ടമായാണ് തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് ബാധയുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്താനായി പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. നടന്‍ രജനികാന്ത്, സൂര്യ, കാര്‍ത്തി, അജിത് എന്നിവര്‍ രാവിലെ തന്നെ വോട്ട് ചെയ്യുവാന്‍ എത്തിയിരുന്നു.

Tags: