പ്രതിഷേധമല്ല; വിജയ്യുടെ സൈക്കിള്‍ യാത്രയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് താരത്തിന്റെ പബ്ലിസിറ്റി വിഭാഗം

Glint desk
Tue, 06-04-2021 06:44:47 PM ;

കറുത്ത മാസ്‌കും ധരിച്ച് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയ നടന്‍ വിജയ്‌യുടെ ദൃശ്യങ്ങളായിരുന്നു ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത് . ഇന്ധന വിലവര്‍ധവിനെതിരെയുള്ള താരത്തിന്റെ പ്രതിഷേധമായാണ് വിജയ്‌യുടെ സൈക്കിള്‍ യാത്രയ്ക്ക് പിന്നിലെ കാരണമായി വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത് സംബന്ധമായ ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ യഥാര്‍ഥ കാരണത്തെ കുറിച്ചുള്ള വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ വിജയ്‌യുടെ പബ്ലിസിറ്റി വിഭാഗം. പോളിങ് ബൂത്ത് വിജയ്യുടെ വീടിനടുത്താണ്. അങ്ങോട്ടുള്ള വഴി വളരെ ഇടുങ്ങിയതാണ്. അവിടെ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ കുറവാണ്. അതുകാരണം സൈക്കിള്‍ എടുത്തുകൊണ്ട് പുറപ്പെട്ടു. മറ്റൊരു കാരണവും ഇതിനു പിന്നില്‍ ഇല്ല. ട്വിറ്ററിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വേണ്ടിയുള്ള കുറിപ്പാണെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

Tags: