ജാഗ്രത; പത്തോളം സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം

Glint desk
Thu, 15-04-2021 11:58:05 AM ;

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ഇരട്ട വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം ആശങ്ക കൂട്ടുന്നു. പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി,മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണ്ണാടകം, ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലെ 60% ലധികം സാമ്പിളുകളിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. വിദഗ്ധ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. 

കേരളത്തിലെയും സാധ്യത കേന്ദ്രം തളളിക്കളയുന്നില്ല. നിലവില്‍  തുടക്കത്തില്‍ രോഗം പരത്തിയ വൈറസിനെതിരായ വാക്‌സീന്‍ ആണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെതിരെ ഇത് എത്രത്തോളും ഫലപ്രദമാണെന്ന് ഇരുവരെയും വ്യക്തത ലഭിച്ചിട്ടില്ല. 

രാജ്യത്ത് കൊവിഡ് രോഗബാധ നിയന്ത്രണാധീതമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1038 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: