മൂന്നാം തവണയും മമത; പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Glint desk
Wed, 05-05-2021 12:41:23 PM ;

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. രാജ് ഭവനില്‍ വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങില്‍ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു. 

2011 ല്‍ മൂന്നര പതറ്റാണ്ട് പിന്നിട്ട ഇടത് ഭരണത്തിന് വിരാമമിട്ട് അധികാരം പിടിച്ച മമത ബാനര്‍ജി ബി.ജെ.പി ഉയര്‍ത്തിയ വലിയ പോരാട്ടത്തെ അതിജീവിച്ചാണ് മമത പശ്ചിമ ബംഗാളില്‍ ഭരണം നിലനിര്‍ത്തിയത്. പാര്‍ട്ടി ഭരണത്തിലേറിയെങ്കിലും പരാജയമായിരുന്നു മമതയുടെ വിധി. നന്ദിഗ്രാമില്‍ ബി.ജെ.പിയോട് തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനിടെ വീണ്ടും ജനവിധി തേടണം.

Tags: