കേന്ദ്ര ആരോഗ്യമന്ത്രാലയം ഉണരണം; ഐ.എം.എയുടെ നിര്‍ദേശം പങ്കുവെച്ച് ഫര്‍ഹാന്‍ അക്തര്‍

Glint desk
Mon, 10-05-2021 11:41:29 AM ;

കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പത്രക്കുറിപ്പ് പങ്കുവെച്ച് നടന്‍ ഫര്‍ഹാന്‍ അക്തര്‍. പത്രക്കുറിപ്പ് എല്ലാവരും ഉറപ്പായും വായിച്ചിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പ് വരുത്തണമെങ്കില്‍ ജി.ഡി.പിയുടെ എട്ട് ശതമാനം മുതല്‍ പത്ത് ശതമാനം വരെയെങ്കിലും ആരോഗ്യ വകുപ്പിനായി മാറ്റിവെയ്ക്കണമെന്നാണ് പത്ര കുറിപ്പിലെ പ്രധാന നിര്‍ദേശം.

മുന്നറിയിപ്പുകള്‍ അവഗണിച്ച് വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ചതിനും കൂടിച്ചേരലുകള്‍ നടത്തിയതിനും ഫര്‍ഹാന്‍ അക്തര്‍ നേരത്തെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കിന്റര്‍ഗാര്‍ഡനില്‍ മിഠായിക്കട തുറന്ന ശേഷം കുട്ടികള്‍ മിഠായി കഴിക്കുന്നതായി പഴിചാരാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു ഫര്‍ഹാന്‍ അക്തറിന്റെ വിമര്‍ശനം.

ഫര്‍ഹാന്‍ അക്തറിന്റെ പ്രതികരണം;

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പത്ര കുറിപ്പാണ്. ഇത് എല്ലാവരും ഉറപ്പായും വായിച്ചിരിക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പിനുള്ള ബഡ്ജറ്റ് വര്‍ധിപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജി.ഡി.പിയുടെ ഒരു ശതമാനത്തില്‍ നിന്നും എട്ട് മുതല്‍ പത്ത് ശതമാനം വരെ ആരോഗ്യ വകുപ്പിനായി മാറ്റിവെയ്ക്കണമെന്നും നിര്‍ദേശിക്കുന്നു. എങ്കില്‍ മാത്രമേ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കുവാന്‍ സാധിക്കുകയുള്ളൂ.

Tags: