മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി: ഇവരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

Glint desk
Wed, 23-06-2021 01:55:03 PM ;

ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇതില്‍ 9371 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും കൈമാറി.

ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് ലഭിക്കുക. വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്ക് ഉണ്ടായത്.

Tags: