കൊവിഡ് മൂന്നാം തരംഗം ഉടനെന്ന് ഐ.എം.എ; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

Glint desk
Mon, 12-07-2021 07:10:17 PM ;

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐ.എ.ംഎ. അടുത്ത മൂന്ന് മാസങ്ങള്‍ നിര്‍ണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐ.എം.എ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  നിര്‍ദ്ദേശം നല്‍കി. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും കടുത്ത നിയന്ത്രണം വേണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

ഈ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അധികാരികളും പൊതുജനങ്ങളും കാണിക്കുന്ന അലംഭാവത്തില്‍ ഐ.എം.എ വേദന പങ്കുവച്ചു. രണ്ടാം തരംഗത്തിന്റെ അതിഭീകര അവസ്ഥയില്‍നിന്ന് രാജ്യം പുറത്തു വന്നിട്ടേയുള്ളൂവെന്നും ജാഗ്രത കൈവിടരുതെന്നും ഐ.എം.എ മുന്നറിയിപ്പ് നല്‍കി.

കേരളത്തിലടക്കം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കൊവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ്. കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസത്തോടെ സംഭവിച്ചേക്കാമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ടിലും പരാമര്‍ശം ഉണ്ടായിരുന്നു. 'കൊവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍' എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. 

Tags: