ആശിഷ് മിശ്ര ചോദ്യം ചെയ്യലിനെത്തി; വന്നത് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിന്‍വാതിലിലൂടെ

Glint Desk
Sat, 09-10-2021 12:01:32 PM ;

ലഖിംപുര്‍ ഖേരി കേസില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ആശിഷ് എത്തിയത് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് പിന്‍വാതില്‍ വഴിയായിരുന്നു. ആശിഷ് മിശ്രയെ ഇപ്പോള്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

രാവിലെ പത്തരയോടെ ക്രൈം ബ്രാഞ്ച് സംഘത്തലവന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ച് മാധ്യമപ്രവര്‍ത്തകരെ ഓഫീസിന്റെ മുന്‍വശത്തേക്ക് വിളിപ്പിച്ചിരുന്നു. ഈ സമയത്ത് പിന്‍വാതില്‍ വഴി ആശിഷിനെ അകത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ പുറംവാതിലിന് സമീപത്തും ഉണ്ടായിരുന്നു. ഇതുവഴിയാണ് ആശിഷ് എത്തിയത്.

Tags: