Tue, 18-01-2022 11:24:11 AM ;
വേള്‍ഡ് എക്കണോമിക്ക് ഫോറത്തില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതോടെ മോദിക്ക് പ്രസംഗം ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരികയായിരുന്നു.
ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെയാണ് സാങ്കേതിക തടസ്സം ഉണ്ടായത്. തുടര്‍ന്ന് അപ്പുറത്തുള്ളയാള്‍ താങ്കള്‍ സംസാരിക്കുന്നത് നന്നായി കേള്‍ക്കാമെന്ന് പറയുന്നുണ്ടെങ്കിലും സംസാരം തുടരാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. തുടര്‍ന്ന് മോദി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാം.
ഇതിന് പിന്നാലെ ട്വിറ്ററില്‍ ടെലിപ്രോംപ്റ്റര്‍ പി. എം എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങാണ്. ഇതിനോടകം നിരവധി പേരാണ് ടെലിപ്രോംപ്റ്റര്‍ പി.എം എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.