ബംഗ്ലാദേശില്‍ 17 സന്നദ്ധ സംഘടനകള്‍ നിരീക്ഷണത്തില്‍

Glint staff
Mon, 07-08-2017 07:31:00 PM ;
Delhi

bangladesh

ഭീകരപ്രവര്‍ത്തനങ്ങളെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് 17 സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും അന്വേഷിക്കാനും ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ജമാഅത്തെ ഇസ്ലാമിയില്‍ നിന്നാണ്  ഈ സന്നദ്ധ സംഘടനകള്‍ വന്‍ തുകകള്‍ കൈപ്പറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്.

 

മുസ്ലീം എയ്ഡ് ഫണ്ട്, തുടങ്ങി കേട്ടാല്‍ അപാകതകളൊന്നും തോന്നാത്ത വിധമാണ് ഈ സന്നദ്ധ സംഘടനകളുടെ പേര്. ബംഗ്ലാദേശിന്റെ ഈ നടപടിയെ തുടര്‍ന്ന് ഇന്ത്യയും സമാനമായ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷികുന്നുണ്ട്. വിശേഷിച്ചും ആസ്സാമില്‍. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം ആസ്സാമില്‍ കൂടുതലാണെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി പറഞ്ഞു.

 

 

 

Tags: