പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ അധികാരത്തിലേക്ക്

Glint Staff
Thu, 26-07-2018 06:00:36 PM ;
Delhi

Imran-khan

പാക്കിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രീക്-ഇ- ഇന്‍സാഫ് (പിടിഐ). തിരഞ്ഞെടുപ്പ് നടന്ന 270 സീറ്റുകളില്‍ 113ല്‍ പരം സീറ്റുകളാണ് പി.ടി.ഐ നേടിയിരിക്കുന്നത്. 137 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ചെറുപാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ ഇമ്രാന്‍ ഖാന് അധികാരചത്തിലെത്താം. 

 

ഇമ്രാന്റെ പ്രധാന എതിരാളിയായ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് 68സീറ്റുകളിലും. ബിലാവല്‍ ഭൂട്ടോയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 38 സീറ്റുകളിലുമാണ്‌ മുന്നിട്ടുനില്‍ക്കുന്നത്.  അന്തിമ ഫലം സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.

 

ബുധനാഴ്ച രാവിലെ എട്ടിനാരംഭിച്ച തിരഞ്ഞെടുപ്പ് വൈകീട്ട് ആറിന് അവസാനിച്ചു. വന്‍ സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ്. 85,000 പോളിങ് സ്റ്റേഷനുകളിലായി 3,71,388 സൈനികരെയാണ് നിയോഗിച്ചത്. 4,50,000 പോലീസുകാരും സുരക്ഷാച്ചുമതലയിലുണ്ട്. പാക് ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ഇത്രയേറെ സുരക്ഷയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് സ്റ്റേഷനുകള്‍ക്കുള്ളില്‍ സൈനികര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താനാണെന്ന് ആരോപണമുയര്‍ന്നിരിന്നു.

Tags: