സോളാര്‍ പ്രോബ് വിക്ഷേപിച്ചു

Glint Staff
Sat, 11-08-2018 05:27:34 PM ;
New York

 Parker solar probe

അവസാന നിമിഷമുണ്ടായ സാങ്കേതിക തകരാര്‍ മൂലം നാസയുടെ സൂര്യപര്യവേഷണ പേടകമായ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം നീട്ടിവച്ചു. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ അവസാനിക്കാന്‍ ഒരു മിനിറ്റും 55 സെക്കന്റും ബാക്കിയുള്ളപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. തകരാര്‍ പെട്ടെന്ന് പരിഹരിച്ച് ഞായറാഴ്ച വിക്ഷേപണം നടത്തുമെന്ന് റോക്കറ്റ് നിര്‍മാതാക്കളായ യുണൈറ്റഡ് ലോഞ്ച് അലയന്‍സ് അറിയിച്ചു.

 

നേരത്തേ ജൂലൈ 31ന് ആയിരുന്നു വിക്ഷേപണ തീയതി തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്കായി നീട്ടിവയ്ക്കുകയായിരുന്നു. ലോകത്തെ ആദ്യ സൗരദൗത്യമാണു പാര്‍ക്കര്‍ സോളാര്‍ പ്രോബ്. വിക്ഷേപണത്തിനുശേഷം സൂര്യന്റെ കൊറോണയിലായിരിക്കും പേടകം ഭ്രമണം ചെയ്യുക. ഈ ദൗത്യത്തിലൂടെ നക്ഷത്രങ്ങളെക്കുറിച്ചുള്ള ഒട്ടേറെ സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.

 

Tags: