താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി; തിരച്ചില്‍ ഊര്‍ജിതമാക്കി നാവിക സേന

Glint Staff
Sat, 22-09-2018 01:55:19 PM ;
Sydney

Abhilash Tomy

പായ്വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയില്‍നിന്ന് പുതിയ സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍. താന്‍ സുരക്ഷിതനാണെന്നും ജി.പി.എസ് സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവര്‍ത്തന ക്ഷമമാണെന്നും അഭിലാഷില്‍ നിന്ന് പുതിയ സന്ദേശം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിനു പടിഞ്ഞാറു ഭാഗത്തുനിന്ന് മൂവായിരത്തോളം കിലോമീറ്റര്‍ അകലെ വച്ചാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. പായ്വഞ്ചിയിലെ തൂണ് തകര്‍ന്ന് വീഴുകയായിരുന്നു.

 

'ROLLED. DISMASTED. SEVERE BACK INJURY. CANNOT GET UP' എന്നായിരുന്നു അഭിലാഷ് ടോമിയില്‍ നിന്ന് ആദ്യം സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന്തിരച്ചിലാനായി ഓസ്‌ട്രേലിയ വിമാനങ്ങള്‍ അയച്ചിരുന്നു. സമീപത്തെ എല്ലാ കപ്പലുകള്‍ക്കും അടിയന്തര സന്ദേശം അയച്ചതായും ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ നാവിക സേനയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 

 

Tags: