ഇന്തോനേഷ്യയില്‍ വിമാനം കടലില്‍ തകര്‍ന്ന് വീണ് 188 പേരെ കാണാതായി

Glint Staff
Mon, 29-10-2018 01:03:10 PM ;
Jakarta

Lion Air

ഇന്തോനേഷ്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ ലയണ്‍ എയറിന്റെ യാത്രാവിമാനം കടലില്‍ തകര്‍ന്ന് വീണ് 188 പേരെ കാണാതായി. ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷം തകര്‍ന്നുവീണത്.

 

യാത്രക്കാരില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. തിരച്ചില്‍ തുടരുകയാണ്. പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ കരവാങിന് സമീപത്ത് വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഈ പ്രദേശത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്.ബോയിംഗ് 737 മാക്‌സ് 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബോയിംഗിന്റെ ഏറ്റവും പുതിയ ശ്രേണിയിലുള്ള വിമാനമാണിത്.

 

Tags: