ഒമാനില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

Glint Staff
Mon, 03-12-2018 01:56:00 PM ;
Salalah

 accident

ഒമാന്‍ തലസ്ഥാനമായ സലാലക്ക് സമീപം മിര്‍മ്പാതിലുണ്ടായ വാഹന അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ അസൈനാര്‍, സലാം, കക്കാട് കരിമ്പില്‍ ഇ.കെ. അഷ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്. സലാലയില്‍ അവധി ആഘോഷിക്കാനായി വന്നവരായിരുന്നു ഇവര്‍.

 

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കിലിടിക്കുകയായിരുന്നു. അപകടസമയം നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാലമനായ ഉമ്മര്‍ എന്നയാളെ നിസാര പരിക്കുകളേടെ സലാല ഖാബൂസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

 

Tags: