ബോംബ് ഭീഷണി: ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു

Glint Staff
Wed, 12-12-2018 01:15:47 PM ;
California

facebook-menlo-park

ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ആസ്ഥാനത്തുനത്ത് നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. മെന്‍ലോ പാര്‍ക്കിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്തെ കെട്ടിടത്തില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡുകളെത്തി പരിശോധന നടത്തി വരികയാണെന്ന് മെന്‍ലോ പാര്‍ക്ക് പോലീസ് അറിയിച്ചു.

 

എന്നാല്‍ മെന്‍ലോ പാര്‍ക്കിലെ ഏത് ഫെയ്‌സ്ബുക്ക് കെട്ടിടമാണ്ഒഴിപ്പിച്ചതെന്നോ എവിടെ നിന്നാണ് ബോംബ് ഭീഷണി ലഭിച്ചതെന്നോ എന്നുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

കഴിഞ്ഞ മെയില്‍ യുട്യൂബ് ആസ്ഥാനത്തേക്ക് അതിക്രമിച്ച് കയറി ഒരു സത്രീ  വെടിയുതിര്‍ത്തിരുന്നു. അന്നത്തെ ആക്രമത്തില്‍ മുന്ന് പേര്‍ക്ക് വെടിയേറ്റു, അക്രമി സ്വയം വെടി വച്ച് മരിക്കുകയും ചെയ്തു.

 

Tags: