ജോണ്‍സണ്‍സ് ബേബി പൗഡറില്‍ കാന്‍സറിന് കാരണമാകുന്ന ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം

Glint Staff
Sat, 15-12-2018 01:54:27 PM ;
New York

johnson-baby-powder

കുട്ടികള്‍ക്കായുള്ള ജോണ്‍സണ്‍സ് ബേബി പൗഡറിനകത്ത് കാന്‍സറിന് കാരണമായേക്കാവുന്ന ആസ്ബെസ്റ്റോസിന്റെ സാന്നിധ്യമുള്ളതായി റിപ്പോര്‍ട്ട്. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സ് കമ്പനി ദശാബ്ദങ്ങളായി ആസ്ബെസ്റ്റോസിന്റെ സാന്നിധ്യമുള്ള പൗഡറാണ് വിറ്റ് വരുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

ഈ പൗഡര്‍ ഉപയോഗിക്കുന്നതുമൂലം അണ്ഡാശയ ക്യാന്‍സര്‍ ഉള്‍പ്പെടയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നു എന്ന നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് റായിട്ടേഴ്സ് അന്വേഷണം നടത്തിയത്. കമ്പനിയുടെ രേഖകള്‍ പ്രകാരം 1971ലും 2000ലും നടത്തിയ പരിശോധനയില്‍ പൗഡറില്‍ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് പറയുന്നു.

 

എന്നാല്‍നവജാത ശിശുക്കള്‍ക്കായുള്ള പൗഡറില്‍ അസ്ബസ്റ്റസ് ഇല്ലെന്നും ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അറിയിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഗ്ലോബല്‍ മീഡിയ റിലേഷന്‍സ് വൈസ് പ്രസിഡന്റ് എര്‍ണി ന്യൂവിറ്റ്സ് അറിയിച്ചു.

 

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി മൂല്യം ഒറ്റയടിക്ക് 11 ശതമാനം ഇടിഞ്ഞു.

 

Tags: